Friday, August 26, 2011

ANIMATION TRAINING FOR STUDENTS

2011സെപ്റ്റംബര്‍ മാസം 5,6,7 തീയ്യതികളില്‍ ജില്ലിയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനം നടത്തുന്നു.മുന്‍ നിശ്ചയ പ്രകാരമുള്ള 6 പരിശീലന കേന്ദ്രങ്ങള്‍ക്ക് പുറമേ 2 എണ്ണം കൂടി അനുവദിച്ചിരിക്കുന്നതിനാല്‍ പുതുക്കിയ ഷെഡ്യൂള്‍ Animation Training എന്ന പേജില്‍ ചേര്‍ത്തിരിക്കുന്നു. ഈ ഷെഡ്യൂളില്‍ നല്‍കിയിട്ടുള്ള പ്രകാരമുള്ള എണ്ണം കുട്ടികളെ (കുട്ടികളുടെഎണ്ണം കുറയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം) അതാതു കേന്ദ്രങ്ങളില്‍ (പങ്കെടുക്കണ്ട കേന്ദ്രങ്ങള്‍ പുതയ ഷെഡ്യൂള്‍ അനുസരിച്ച് ) ആവശ്യ മായ എണ്ണം ലാപ്ടോപ്പ് / നെറ്റ്ബുക്ക് -മായി കൃത്യസമയത്ത് ഹാജരാകണം.ചിത്രംവരയ്ക്കുവാന്‍ കഴിവുള്ളകുട്ടികളെ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. പങ്കെടുക്കണ്ടതായ കുട്ടികളുടെ വിവരങ്ങള്‍ Important Link page -ല്‍ നല്‍കിയിട്ടുളള UPDATED ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൂരിപ്പിച്ച് 2.9.11 ന് മുമ്പ് സബ്മിറ്റ് ചെയ്യണം. RP മാരായി നിയോഗിച്ചിട്ടുള്ള മറ്റ് അദ്ധ്യാപകരെയും കുട്ടികളെയും വിവരം അറിയിക്കുവാന്‍ ശ്രദ്ധിക്കണം. പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയുംസഹകരണം പ്രതീക്ഷിക്കുന്നു.

Monday, August 15, 2011

ONE DAY HM & SITC WORKSHOP

ഹെഡ്മാസ്റ്റേഴ്‌സിന്റെയും എസ്സ്.ഐറ്റി.സി.മാരുടെയും ഏകദിന ശില്പശാല രണ്ടു സെന്ററുകളിലായി 17.08.2011,19.08.2011 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. എല്ലാവരും പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു.

  1. വടക്കന്‍ മേഖല (അമ്പലപ്പുഴ വരെ) - 17.08.2011 – 10AM - ഡി.ആര്‍.സി, ആലപ്പുഴ.
  2. തെക്കന്‍ മേഖല (അമ്പലപ്പുഴയ്ക് തെക്ക്) - 19.08.2011 – 10AM - GGHSS, ഹരിപ്പാട്.

വിഷയങ്ങള്‍

  • സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം
  • പേരന്റ് അവേര്‍നസ്സ് പ്രോഗ്രാം
  • കുട്ടികള്‍ക്കുള്ള ആനിമേഷന്‍ പരിശീലനം
  • മറ്റുള്ളവ
പ്രത്യേക ശ്രദ്ധക്ക് :- ഇതുവരെ ലിനക്സ് പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലാത്ത അദ്ധ്യാപകരുണ്ടെങ്കില്‍ (or Nil statement) അവരുടെ ലിസ്റ്റ് (പേര്, വിഷയം, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തി) ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയത് കൊണ്ടുവരണം.

Thursday, August 4, 2011

STD 8,9 ICT TEXT BOOK TRAININGS

ഒമ്പതാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം കരുവറ്റ NSSHSS ലും എട്ടാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം (ലിനക്സ് ബസിക് പരിശീലനം ലഭിക്കാത്ത ,എട്ടാം ക്ലാസ്സില്‍ ഐ.റ്റി പീരീഡ് ഉള്ള അധ്യാപകര്‍ക്ക് ബസിക് പാഠപുസ്ക പരിശീലനങ്ങള്‍ സംയോജിപ്പിച്ച് )ആലപ്പുഴ.ഡി.ആര്‍.സിയിലും ലാസ്റ്റ് ബാച്ച് 05/08/2011 വെള്ളയാഴ്ച ആരംഭിക്കുന്നു. 8,9 ക്ലാസ്സില്‍ ICT പഠിപ്പിക്കുന്നവര്‍പങ്കെടുക്കണം.എട്ടാം ക്ലാസ്സിലെ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം (ലിനക്സ് ബസിക് പരിശീലനം ലഭിച്ചിട്ടുള്ള ,എട്ടാം ക്ലാസ്സില്‍ ഐ.റ്റി പീരീഡ് ഉള്ള അധ്യാപകര്‍ക്ക് ) ലാസ്റ്റ് ബാച്ച് KKKPMHSS AMBALAPPUZHA യില്‍ 08/08/2011 തിങ്കളാഴ്ച ആരംഭിക്കുന്നു പങ്കെടുക്കുന്നവര്‍ laptop നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്കായി training page കാണുക.8,9ക്ലാസ്സിലെ ICT പഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല.