Sunday, October 28, 2012

സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍  വിവരങ്ങള്‍ പൂര്‍ത്തിയാക്കല്‍ .......
      2013 മാര്‍ച്ചില്‍ എസ്.എസ്. എല്‍. സി പരീക്ഷ എഴുതുന്ന എല്ലാ സ്കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ (തെറ്റ് ഉണ്ടെങ്കില്‍ തിരുത്തി),150W X 200 H pixels വലിപ്പമുള്ളതും പരമാവധി 30kb സൈസുള്ളതുമായ ഫോട്ടോ ഉല്‍പ്പെടുത്തി 10.11.2012 ന് മുമ്പ് പുര്‍ത്തിയാക്കേണ്ടതാണ്. 
       സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് എസ്.എസ്. എല്‍. സി കാര്‍ഡില്‍ പ്രിന്റ് ചെയ്ത് വരുന്നത്. ആയതിനാല്‍ തെറ്റ് ഉണ്ടായിട്ടില്ല എന്ന് ക്ലസ്സദ്ധ്യാപകരും പ്രഥമാദ്ധ്യാപകരും ഉറപ്പുവരുത്തണ്ടതാണ്.
      സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍  ഈ വര്‍ഷത്തെ ക്ലാസ് ഡിവിഷനുകള്‍ ക്രീയേറ്റു ചെയ്യുകയും  കുട്ടികളെ പ്രെമോട്ടു ചെയ്യുകയും ചെയ്തു എന്ന് ഉറപ്പുവരുത്തുക. ( ഏതേങ്കിലും കാരണവശത്താല്‍ ക്രീയേറ്റ് ചെയ്യുകയും കുട്ടികളെ പ്രെമോട്ടു ചെയ്യുകയും ചെയ്ത ഡിവിഷന്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ഇത് ARCHIVE ല്‍ നിന്ന് തിരിച്ചെടുക്കുകയും പകരമുണ്ടാക്കിയ ഡിവിഷനില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ ചെയ്ത് ഈവര്‍ഷത്തെ ഡിവിഷനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം).
        സംശയങ്ങള്‍ ഐ.റ്റി സ്കൂളുമായി ബന്ധപ്പെട്ട് പരിഹരിക്കുക.
    മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങളും തെറ്റില്ലാതെ  തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ചേര്‍ക്കണം.
       സ്മാര്‍ട്ട് ക്ലാസ്സ് റൂം സംബന്ധിച്ചുള്ള വിവരങ്ങള്‍ basic facilities site ല്‍ ചേര്‍ക്കുന്നത് ഓര്‍മ്മിക്കുമല്ലോ..




Monday, October 22, 2012

സംസ്ഥാനത്തെ എല്ലാസ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉപകണങ്ങളെക്കുറിച്ച് വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുതിനായി  ബേസിക്  ഫെസിലിറ്റീസ് ന്റെ ലിങ്കില്‍ ആവശ്യമായ വിവരങ്ങള്‍ 29/10/2012 -  ന് മുമ്പായി എല്ലാസ്കൂളുകളും(LP/HS/HSS/VHSS) നല്‍കണം

Circular ഉം വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് ലിങ്കും

Saturday, October 13, 2012

IT EXAM പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും

IT EXAM  സോഫ്റ്റ് വെയറില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു PATCH SOFTWARE  എല്ലാവരുടെയും SCHOOL MAIL ലേക്ക് അയച്ചിട്ടിണ്ട് മെയില്‍ ചെക്ക് ചെയ്ത് ലഭിച്ചിട്ടില്ലാത്തവര്‍ shajikviswan1@gmail.com ലേക്ക്   മെയില്‍ അയയ്കുക reply  അയയ്കാം.
ഈ പേജിന്റെ വലത് വശത്തു നല്‍കിയിട്ടുള്ള IT EXAM DATA COLLECTION എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യ മായ വിവരങ്ങള്‍ നല്‍കുക.
  •  പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കാണാത്ത അവസ്ഥ
IT EXAM ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Insert Initialisation Password എന്ന ഭാഗത്ത് കൊടുക്കേണ്ടത്  qw…………. എന്നു തുടങ്ങുന്ന Question Extraction Password തന്നെയാണ്. (ഇത് എല്ലാവര്‍ക്കും ഒന്നുതന്നെയാണ്). പലരും ഇവിടെ സ്കൂളിന്റെ password നല്‍കുന്നു. അപ്പോള്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ആവുകയും Theory പരീക്ഷ ചെയ്യാന്‍ കഴിയുകയും എന്നാല്‍ Practical ചോദ്യങ്ങള്‍ കാണാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. അതിനാല്‍ Insert Initialisation Password എന്നസ്ഥലത്ത് ശരിയായിട്ടുള്ള പാസ്സ് വേര്‍ഡ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  •  പാനല്‍ നഷ്ടപ്പെടുന്ന അവസ്ഥ
തിയറിപരീക്ഷാ സമയത്ത്, കുട്ടി Applications തുറക്കാതിരിക്കുന്നതിനുവേണി, panel ഉം Applications തുറക്കുന്നതിനുള്ള keyboard short-cutകളം disable ചെയ്തതാണ്. അതിനാല്‍ Practicalതുടങ്ങുന്നതിനുമുമ്പ് പരീക്ഷ stop ചെയ്താല്‍  Top Panel കാണാത അവസ്ഥ വരാം. ഇത്തരം സന്ദര്‍ഭങളില്‍  പാനല്‍  ദ്യശ്യമാക്കാന്‍ HOME ഉള്ള showpanel.sh എന്ന ഫയലില്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.
  •  പ്രാക്ടിക്കലിനിടയില്‍ ഫിനിഷ് ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല..ഹാങ് ആയതായി തോന്നുന്നു
ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്റോയില്‍ തുറന്നുവരുന്ന ചോദ്യം ക്ലോസ് ചെയ്യാതെ ഫിനിഷാവുകയില്ല. അത് ആന്‍സര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മിനിമൈസായി കിടക്കും. ഏറ്റവും മുകളിലുള്ള മെനുവില്‍ പരീക്ഷാജാലകം മിനിമൈസാക്കിയ ശേഷം അത് ക്ലോസ് ചെയ്ത് ശ്രമിക്കൂ…നടക്കും.ചിലപ്പോള്‍ മിനിമൈസ് ചെയ്യാനുള്ള മെനു അനങ്ങില്ല. അപ്പോള്‍ ഒന്ന് Esc ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.
  •  സോഫ്റ്റ് വെയര്‍ ഹാങ് ആകുന്നു…….
പ്രാക്ടിക്കല്‍ പരീക്ഷാ ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോ ക്ലോസ്സ് ചെയ്യാതെ (Java എന്ന പേരില്‍) താഴെ മിനിമൈസ് ചെയ്തു കിടക്കുന്നതോ, ചില മെസേജ് വിന്‍ഡോകള്‍ പരീക്ഷാ ജാലകത്തിനു പിന്നില്‍ വരുന്നതോ ആണ് പ്രശ്നം. Enter കീ അമര്‍ത്തിയോ Java എന്ന പേരില്‍ മിനിമൈസ് ചെയ്ത് കിടക്കുന്ന വിന്‍ഡോ right click ചെയ്ത് close ചെയ്തോ ഇതു പരിഹരിക്കാം.
  • പരീക്ഷ സോഫ്റ്റ് വെയറില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ incorrect password എന്നു കാണിക്കുന്നു.
      login ചെയ്യുമ്പോള്‍ incorrect password എന്ന് കാണുന്നതിനുള്ള ഒരു കാരണം mysql റണ്‍ ചെയ്യുന്നില്ല എന്നതാണ്. കമ്പ്യൂട്ടര്‍ restart ചെയ്യുകയോ, അല്ലെങ്കില്‍ ഒരു ടെര്‍മിനല്‍ തുറന്ന് sudo /opt/lampp/lampp startmysql എന്ന നിര്‍ദ്ദേശം നല്‍കുകയോ ചെയ്യുക.
Time error 

    IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)

പരിഹാരം.
ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
(വിവരങ്ങള്‍ക്ക് കടപ്പാട് : ശ്രീ.ഹക്കീം മാഷ്, ഐ.റ്റി@സ്കൂള്‍,മലപ്പുറം)

Wednesday, October 10, 2012

         Those who have conducted animation training for students in school during the academic year 2011-2012 and have already  submitted documents have to bring a certificate from HM with School Seal (for format click in the following link)  to receive remuneration tomorrow itself.

     IT Exam training on 11-10-2012 at DRC Alappuzha and GBHSS Harippad at 10 am. Take part in time with charged laptop.


           click here for format

Saturday, October 6, 2012

    AS DIRECTED FROM STATE PROJECT OFFICE ALL SCHOOLS WILL HELP FOR AN ON LINE  SURVEY BY CLICK IN THE FOLLOWING LINK AND COMPLETE IT  .
 

http://ohed.qualtrics.com/SE/?SID=SV_54KLBzrjVaJ7lU9

Monday, October 1, 2012

സമ്പൂര്‍ണ്ണ സോഫ്റ്റ് വെയര്‍  - 04.10.2012 ന് മുമ്പ് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കണ്ടതായ കാര്യങ്ങള്‍.

  • എല്ലാ സ്കൂളുകളും 2012 -13 അദ്ധ്യയന വര്‍ഷത്തെ പത്താം  ക്ലാസ്സിലെ എല്ലാഡിവിഷനുകളും ക്രീയേറ്റ് ചെയ്തിരിക്കണം.
  • ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും ഈ ഡിവിഷനുകളിലേക്ക് ഉള്‍പ്പെടുത്തിയിരിക്കണം.
  • വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി ഏന്ന് ഉറപ്പുവരുത്തണം.
  • വിവരങ്ങളുടം കൃത്യത പരിശോധിക്കന്നതിനായി എല്ലാ സ്കൂളുകളുടെയും വിവരങ്ങള്‍ ജല്ലാ ലെവലില്‍ 04.10.12 ന്  UN CONFIRM ചെയ്യുന്നതാണ്. വീണ്ടും പരിശോധിച്ചതിന് ശേഷം CONFIRM ചെയ്യാവുന്നതാണ്. എന്നാല്‍  ഇതിനുളളില്‍ പത്താം ക്ലാസ്സിലെ എല്ലാകുട്ടികളുടെയും വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയും CONFIRM ചെയ്യുകയും ചെയ്തവര്‍ (ഇനിയും പരിശോധിക്കണ്ടതായ ആവശ്യമില്ല എന്നുള്ളവര്‍)നിശ്ചിത തീയതിക്കുള്ളില്‍  അറിയിച്ചാല്‍ അവരുടെ സ്കൂളിനെ UN CONFIRM ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുന്നതാണ്.