Sunday, October 28, 2012

സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍  വിവരങ്ങള്‍ പൂര്‍ത്തിയാക്കല്‍ .......
      2013 മാര്‍ച്ചില്‍ എസ്.എസ്. എല്‍. സി പരീക്ഷ എഴുതുന്ന എല്ലാ സ്കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ (തെറ്റ് ഉണ്ടെങ്കില്‍ തിരുത്തി),150W X 200 H pixels വലിപ്പമുള്ളതും പരമാവധി 30kb സൈസുള്ളതുമായ ഫോട്ടോ ഉല്‍പ്പെടുത്തി 10.11.2012 ന് മുമ്പ് പുര്‍ത്തിയാക്കേണ്ടതാണ്. 
       സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് എസ്.എസ്. എല്‍. സി കാര്‍ഡില്‍ പ്രിന്റ് ചെയ്ത് വരുന്നത്. ആയതിനാല്‍ തെറ്റ് ഉണ്ടായിട്ടില്ല എന്ന് ക്ലസ്സദ്ധ്യാപകരും പ്രഥമാദ്ധ്യാപകരും ഉറപ്പുവരുത്തണ്ടതാണ്.
      സമ്പൂര്‍ണ്ണസോഫ്റ്റ് റ്വെയറില്‍  ഈ വര്‍ഷത്തെ ക്ലാസ് ഡിവിഷനുകള്‍ ക്രീയേറ്റു ചെയ്യുകയും  കുട്ടികളെ പ്രെമോട്ടു ചെയ്യുകയും ചെയ്തു എന്ന് ഉറപ്പുവരുത്തുക. ( ഏതേങ്കിലും കാരണവശത്താല്‍ ക്രീയേറ്റ് ചെയ്യുകയും കുട്ടികളെ പ്രെമോട്ടു ചെയ്യുകയും ചെയ്ത ഡിവിഷന്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ഇത് ARCHIVE ല്‍ നിന്ന് തിരിച്ചെടുക്കുകയും പകരമുണ്ടാക്കിയ ഡിവിഷനില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ ചെയ്ത് ഈവര്‍ഷത്തെ ഡിവിഷനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം).
        സംശയങ്ങള്‍ ഐ.റ്റി സ്കൂളുമായി ബന്ധപ്പെട്ട് പരിഹരിക്കുക.
    മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങളും തെറ്റില്ലാതെ  തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ചേര്‍ക്കണം.
       സ്മാര്‍ട്ട് ക്ലാസ്സ് റൂം സംബന്ധിച്ചുള്ള വിവരങ്ങള്‍ basic facilities site ല്‍ ചേര്‍ക്കുന്നത് ഓര്‍മ്മിക്കുമല്ലോ..




No comments:

Post a Comment